ADVERTISEMENT

സുഹൃത്തിനൊപ്പെ സ്റ്റൈലായ് ചുവടുവച്ച് നടി അർച്ചന കവി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. ഗ്ലാമർ വേഷത്തിലാണ് അർച്ചന വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മേശപ്പുറത്തും കസേരയിലുമൊക്കെ കയറി നിന്നാണ് അർച്ചനയും കൂട്ടുകാരിയും ചുവടുവയ്ക്കുന്നത്. 

 

വീട്ടിലെ വളർത്തു നായയായ പ്ലൂട്ടോയെയും ഇരുവർക്കുമൊപ്പം വിഡിയോയിൽ കാണാം. നായ്ക്കുട്ടിയെ കയ്യിലെടുത്തു പിടിച്ചും അതിനു പിന്നാലെ ഓടിയുമൊക്കെയാണ് ഇരുവരുടെയും പ്രകടനം. വൈറൽ വിഡിയോയ്ക്കു താഴെ പ്രതികരണങ്ങളുമായി പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തി. അർച്ചനയെയും കൂട്ടുകാരിയെയുംകാൾ ഗംഭീര പ്രകടനം കാഴ്ച വച്ചത് നായ ആണെന്നാണ് ഗായിക രഞ്ജിനി ജോസ് തമാശരൂപേണ കുറിച്ചത്. റിമ കല്ലിങ്കലും ഇമോജികള്‍  ഇട്ട് പ്രശംസ അറിയിച്ചു.

 

പ്ലൂട്ടോയുടെ പ്രകടനത്തെക്കുറിച്ചാണ് വിഡിയോയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. പ്ലൂട്ടോയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ഇതിനു മുൻപും അർച്ചന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളും വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് അർച്ചന കവി. താരം ഇപ്പോൾ പോസ്റ്റ് ചെയ്ത വിഡിയോയും വൈറലായിക്കഴിഞ്ഞു. അർച്ചനയുടെ ഗ്ലാമർ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com