ADVERTISEMENT

അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിസോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന മൈക്കിൾസ് കോഫി ഹൗസിലെ 'നെഞ്ചിലെ ചില്ലയിൽ..' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ്. ബി.കെ.ഹരിനാരായണൻ രചിച്ച മനോഹര വരികൾ ആലപിച്ചിരിക്കുന്നത് കെ.എസ്.ഹരിശങ്കറാണ്. 

 

എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, കൽക്കി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ ധീരജ് ഡെന്നി ആദ്യമായ് നായകനാകുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. രൺജി പണിക്കർ, മോഹൻ ശർമ്മ, സീത, ജിൻസ് ഭാസ്കർ, സ്പടികം ജോർജ്, ഡോക്ടർ റോണി ഡേവിഡ് രാജ്, ജയിംസ് ഏലിയാ, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, നീരജ രാജേന്ദ്രന്‍, ബെന്‍സി മാത്യു, ഹരിശ്രീ മാർട്ടിൻ, ബേബി ചേച്ചി, അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിർമ്മാതാവ് ജിസോ ജോസ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശരത് ഷാജിയും, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com