ADVERTISEMENT

ആദ്യ കൺമണിയെ വീട്ടിലേയ്ക്കു വരവേൽക്കാനായി മധുര സമ്മാനമൊരുക്കി ഗായിക ശ്രേയ ഘോഷാൽ. സ്പെഷല്‍ കേക്ക് ആണ് ഗായിക കുഞ്ഞിനെ സ്വാഗതം ചെയ്യാനായി വീട്ടിൽ കരുതിയത്. നീലയും വെള്ളയും നിറത്തിലായി ഒരുക്കിയ കേക്കിൽ പ്രത്യേക അലങ്കാരങ്ങളും ഉണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും വരെ ശ്രേയയുടെ കേക്കിൽ വിരിഞ്ഞു.   

ശ്രേയ ഘോഷാൽ തന്നെയാണ് കുഞ്ഞിനു വേണ്ടി പ്രത്യേകം തയ്യാറാക്കിപ്പിച്ച കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള വെൽകം കേക്ക് ആണിത്’ എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു. 

മഹേക് മാൻഡ്‌ലിക് ആണ് ശ്രേയ ഘോഷാലിനു വേണ്ടി വ്യത്യസ്തമായ കേക്ക് ഒരുക്കിയത്. വളരെ സ്പെഷൽ ആയ ഒരാൾക്കു വേണ്ടിയാണ് ഈ കേക്ക് ഉണ്ടാക്കിയതെന്നു കുറിച്ച് മഹേക്, കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. കേക്ക് കണ്ട് ശ്രേയ ഘോഷാൽ സ്നേഹപൂർവം പ്രതികരിച്ചതിനു പ്രത്യേകമായി നന്ദി അറിയിക്കുന്നു എന്നും മഹേക് കൂട്ടിച്ചേർത്തു. ശ്രേയയ്ക്കു വേണ്ടി ഏറെ സന്തോഷത്തോടെയാണു കേക്ക് ഒരുക്കിയതെന്നും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും മഹേക് പോസ്റ്റിൽ പറയുന്നു. 

കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം എല്ലാവരുടെയും പ്രാർഥനകള്‍ക്കും സ്നേഹത്തിനും നന്ദിയറിയിക്കുകയും ചെയ്തു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015–ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്. ഗർഭകാലത്ത് ശ്രേയ ഘോഷാൽ പങ്കുവച്ച ക്യൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com