ആർദ്രമായ് പെയ്തിറങ്ങി ‘ഹൃദയ മൽഹാർ’; പ്രണയസംഗീത ആൽബം ഹിറ്റ്

hridaya-malhar
SHARE

പ്രണയ–വിരഹക്കാഴ്ചകൾ കോർത്തിണക്കി ഒരുക്കിയ ‘ഹൃദയമൽഹാർ’ സംഗീത ആൽബം ആസ്വാദകരെ നേടുന്നു. പോയ കാലത്തിന്റെ സുഖമുള്ള ഓർമപ്പെയ്ത്തും നൊമ്പരക്കാഴ്ചകളുമെല്ലാം ഇഴചേർത്താണ് വിഡിയോ ഒരുക്കിയത്. ഹൃദ്യമായ ഈണവും ആലാപനവും കൊണ്ടു ശ്രദ്ധേയമായ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു.  

സൂര്യജ മോഹന്‍ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഷിജു ഇടിയത്തേരിലിന്റെ ഈണത്തിൽ നക്ഷത്ര സന്തോഷ് ഗാനം ആലപിച്ചു. ആലില പ്രൊഡക്‌ഷസിന്റെ ബാനറിൽ കെ.വി. മിഥുൻ  ആണ് ആൽബത്തിന്റെ നിർമാണം. ഷൈജു ചിറയത്ത് രചനയും സംവിധാനവും നിർവഹിച്ചു. സുജിൻ ചെറിയാൻ, സോന സാജൻ എന്നിവരാണ് പാട്ടിലെ മുഖ്യതാരങ്ങൾ.

രാജേഷ് ചേർത്തലയും രൂപ രേവതിയും പാട്ടിന്റെ ഭാഗമായിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ‘ഹൃദയമൽഹാറി’ന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പാട്ട് മനസ്സിൽ പതിയുന്നു എന്നും പാട്ടിന്റെ ദൃശ്യഭംഗി ഏറെ മികവ് പുലർത്തുന്നു എന്നും ആസ്വാദകർ കുറിച്ചു. നിരവധി പേരാണ് പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA