ADVERTISEMENT

നടൻ വിനോദ് കോവൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. ‘ബീഡി കുഞ്ഞമ്മ’ എന്ന ചിത്രത്തിലെ ‘തൊത്തു തൊത്തു’ എന്ന പാട്ട് ആലപിച്ച് ചുവടുവയ്ക്കുന്നതിന്റെ രസകരമായ വിഡിയോ ആണ് നടൻ പോസ്റ്റ് ചെയ്തത്. അയല്‍പക്കക്കാരനായ അദ്വിക് എന്ന കൊച്ചു കുട്ടിയുമുണ്ട് വിനോദിനൊപ്പം. വിഡിയോ പങ്കുവച്ച് വിനോദ് കോവൂർ കുറിച്ച വാക്കുകളും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

‘ലോക്ഡൗണിലെ മറ്റൊരു നേരമ്പോക്ക്. പഴയ കാല സിനിമയായ "ബീഡി കുഞ്ഞമ്മ" യിൽ ജാനകിയമ്മ പ്രത്യേക ശബ്ദത്തിൽ ആലപിച്ച ഒരു ഗാനം ഞാനൊന്ന് പാടി നോക്കിയതാ. എന്റെ ഒപ്പം തൊട്ടവീട്ടിലെ സഞ്ജുവിന്റേയും ബിന്ദ്യയുടേയും മകനായ അദ്വിക്ക് എന്ന എന്റെ പൊന്ന് കുഞ്ഞപ്പനുമാണ്. ഏവരും വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഈ വിഡിയോ കാണിച്ച് കൊടുക്കണമെന്ന് ഒരപേക്ഷ’, വിനോദ് കോവൂർ കുറിച്ചു. 

വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിനോദ് കോവൂരിന്റെ രസിപ്പിക്കും പ്രകടനം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.1982ൽ പുറത്തിറങ്ങിയ ‘ബീഡി കുഞ്ഞമ്മ’ എന്ന ചിത്രത്തിൽ എസ്.ജാനകി തികച്ചും വ്യത്യസ്തമായി ആലപിച്ച ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. പൂവച്ചർ ഖാദറിന്റെ വരികൾക്ക് എ.ടി.ഉമ്മറിന്റേതാണു സംഗീതം.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com