ADVERTISEMENT

ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയില്‍ മികച്ച നേട്ടവുമായി മലയാളി സംവിധായിക ദീപ്തിപിള്ള ശിവന്‍. മികച്ച ബയോഗ്രഫിക് ഫിലിമിനുള്ള പുരസ്കാരം ദീപ്തി നേടി. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനക്കുറിച്ചുള്ള ‘ഡീകോഡിങ് ശങ്കര്‍’ എന്ന ഡോക്യൂമെന്ററിയാണ് പുരസ്കാരത്തിന് അര്‍ഹമായത്. സമകാലീന സിനിമാസംഗീതത്തിന്റെ വഴിത്തിരിവുകള്‍ കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രം.

അമ്മ സീതാ നാരാണ്‍ ആണ് ശങ്കറിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞതും പരിപോഷിപ്പിച്ചതും. ശങ്കറിനെ ഈ ഡോക്യുമെന്ററിയില്‍ ഡീകോഡ് ചെയ്യുന്നത് ചില്ലറക്കാരല്ല. പണ്ഡിറ്റ് ജസ്‌രാജ് , ഉസ്താദ് സാക്കിര്‍ ഹുസൈന്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആമിര്‍ ഖാന്‍, ജാവേദ് അക്തര്‍, ഗുല്‍സാര്‍, ശ്രേയാ ഘോശാല്‍..... അതിപ്രശസ്തരുടെ നിരനീളുകയാണ്.

പാട്ടുകാരനില്‍ നിന്ന് സംഗീത സംവിധായകനായതും ഐഹസാന്‍, ലോയ് എന്നിവരോടൊപ്പം ചേരുന്നതുമെല്ലാം ഈ ചിത്രം പറഞ്ഞുതരുന്നു. ഭാര്യ സംഗീതയുമായുള്ള പ്രണയം വിവാഹം. മക്കളുമൊത്തുള്ള ജീവിതം, സംഗീതയാത്രകള്‍, ഭക്ഷണ രീതികള്‍ അങ്ങനെ അടിമുടി ശങ്കറിനെ വരച്ചുകാട്ടുകയാണ് ഈ ചിത്രം. ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുള്ള ദീപ്തി പിള്ള ശിവന്‍ സംവിധായകന്‍ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയില്‍ മികച്ച ജീവചരിത്ര ചിത്രമായ ഡീകോഡിങ് ശങ്കര്‍ രാജീവ് മെഹ്റോത്രയാണ് നിര്‍മിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com