ADVERTISEMENT

ഇന്ന് ലോക സംഗീത ദിനം. ഈ ദിനത്തിൽ  പ്രിയപ്പെട്ട കവിയെ, ഗാന രചയിതാവിനെ നഷ്ട‍പ്പെട്ടതിന്റെ ദുഖ സാന്ദ്രമായ വിലാപഗീതമാണ് ലോകമെമ്പാടും മലയാള മന‍സ്സിൽ നിറയുന്നത്. എസ്. രമേശൻ നായർ എന്ന പ്രിയ കവിക്ക് ആദരാഞ്ജലികൾ. ഒപ്പം മൂന്നു മാസത്തിന്റെ ഇടവേളയിൽ അച്ഛനെയും ഭാര്യയെയും നഷ്ടപ്പെട്ട മനു എന്ന ചെറപ്പക്കാരനായ സംഗീതജ്ഞന്റെ സങ്കടവും മനസിൽ നിറയുന്നു.

കഴിഞ്ഞ തലമുറയുടെ ഭാ‍‍ര്യാ സങ്കൽപത്തിനു കാൽ‍പനിക ചാരുന നൽകി ‘പൂമു‍ഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തി‍ങ്കളാകുന്നു ഭാര്യ’ എന്നു പാടിയ രമേശൻ നായർ . ദീപ്തമായ കുടുംബ ബന്ധങ്ങളെ ‘ചെറു‍തരി സുഖമുള്ള നോവാ’യി കണ്ട കവി ഹൃദയം. മനസിൽ തൊടുന്ന  അത്തരം പാട്ടുക‍ളെഴുതാൻ ഇനി ആ പേന ചലി‍ക്കില്ല.

രമേശൻ നായരെ ആദ്യം പരിചയപ്പെടുന്നത് മകൻ വിവേകിന്റെ കൂട്ടുകാരൻ മനുവിനെ പിതാവ് എന്ന നിലയിലാണ്. തൊണ്ണൂറുകളുടെ മധ്യത്തിൽ തിരുവനന്തപുരം ജഗതി കുക്കി‍ലിയാ ലെ‍യിനിൽ വാടക വീടുകളിൽ ഞങ്ങൾ അയൽക്കാരായി. മകനൊപ്പം വിഡിയോ ഗെ‍യിമും ക്രിക്കറ്റും കളിക്കാൻ മനു വീട്ടിൽ വന്നിരുന്നു. മനുവിന്റെ അച്ഛൻ അറിയപ്പെടുന്ന കവിയും ഗാനരചയിതാവും ആണെന്നറിഞ്ഞത് പിന്നെയും നാളുകൾ കഴിഞ്ഞാണ്. ആ അറിവ് അദ്ദേഹത്തോട് ആദര‍വ‍ു കൂട്ടി. കു‍ക്കിലിയാ ലെയി‍നിൽ താമസിക്കുന്ന കാലത്താണ് . ‘ഒരു രാജ മല്ലി വിരിയുന്ന’.... ‘അനി‍യത്തിപ്രാവിനു പ്രി‍യരിവർ നൽകും’, .... ‘ഓ പ്രിയേ...’ തുടങ്ങി ‍ഒട്ടേറെ ഹിറ്റ് ഗാ‍നങ്ങളെഴുതിയത്.അമ്പാടി പയ്യുകൾ മേയും കാണാ തീരത്ത്.....

എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം .....തുടങ്ങിയ ഗാനങ്ങളും രമേശൻ നായരെ പ്രശസ്തിയിലേക്ക് ഉയർത്തി.

തിരുവള്ളുവർ രചിച്ച തമിഴന്റെ നീതിസാരം എന്നറിയപ്പെടുന്ന മഹാകാവ്യമായ  തിരുക്കുറൽ മലയാള ഇത്തിലേക്ക് തർജ്ജമ ചെയ്ത രമേശൻ നായർ നിരവധി കൃഷ്ണ ഭക്തി ഗാനങ്ങളും എഴുതിയിട്ടുണ്ട്.

ഏതാണ്ട് ഇതേ‍കാലത്ത് രമേശൻ നായർ എഴുതിയ "ശതാഭിഷേകം " എന്ന റേഡിയോ നാടകം പക്ഷേ അദ്ദേഹത്തെ പെട്ടെന്നു മറ്റൊരു തലത്തിൽ കൂടുതൽ പ്രശസ്‍തനാക്കി. പ്രക്ഷേപണം ചെയ്തപ്പോൾ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മനോരമയിൽ അതേക്കുറി‍ച്ച് വാർത്ത വരികയും നാടകത്തിലെ പ്രധാന കഥാപാത്രമായ ‘കിങ്ങണിക്കുട്ട’നിൽ ചിലർ കെ. ' കരുണാകരന്റെ മകൻ കെ മുരളീധരന്റെ സാമ്യം കാണുകയും ചെയ്തതോടെ നാടകം ഹിറ്റായി. തുടർന്നു ആകാശവാണിയിലെ ചില സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം രമേശൻ നായർ അത് പുസ്തകം ആക്കി‍യതും പുസ്തകം ചൂടപ്പം പോലെ വിറ്റ‍ഴിഞ്ഞതും മറ്റൊരു കഥ. ഗാനരചയിതാവ് എന്ന നിലയിൽ പ്രശസ്തിയിലേക്ക് വരുന്നതേയുള്ളൂ. എന്നാൽ ശതാഭിഷേകം രമേശൻ നായർക്ക് സാമ്പത്തികമായി ഗുണം ചെയ്തു. .

രമേശൻ നായർ സൗമ്യനായിരുന്നു. പതിനായിരങ്ങൾ മൂളി നടക്കുന്ന ഗാനങ്ങൾ എഴുതുന്ന രമേശൻ‍നായർ താനാ‍ണെന്ന് ലോകത്തെ അറിയിക്കാൻ തീരെ താൽപര്യമില്ലാത്ത പ്രകൃതക്കാര‍നായിരുന്നു. പ്രശസ്‍തിയിൽ അഹങ്കരിക്കുക പോയിട്ടു ഭാവി‍ക്കുക പോലും ചെയ്തില്ല.

അവസാന നാളുകളിൽ രോഗത്തോ‍ടൊപ്പം മനുവിന്റെ ഭാര്യ ഉ‍മയുടെ അപ്രതീക്ഷിതമായ വേർപാടും അദ്ദേഹത്തെ തളർത്തി.  മനുവിനെ ഫോണിൽ വിളിച്ചെങ്കിലും നിരർഥകമായ ആശ്വാസവാക്കുകൾ പറഞ്ഞില്ല. മനുവിന്റെ ദുഃഖം പെയ്തു തന്നെ തീരണം. അമ്മയ്ക്കും അഞ്ചു വയസ്സുകാരി മകൾക്കും താങ്ങായി ഇനി മനു മാത്രമേ ഉള്ളൂ. തളർന്നു പോകരുതെന്നു മാത്രം പറഞ്ഞു. സമാനതകളില്ലാത്ത നഷ്‍ടങ്ങളെ സമചിത്തതയോടെ നേരിടാൻ മനു‍വിനു കഴിയും. മനു‍വിലും കവി‍യുണ്ട്. സംഗീ‍തജ്ഞനുണ്ട്. ഇതിനിടെ ചില സിനിമകൾക്കു വേണ്ടി ഈണം ചിട്ടപ്പെടുത്തിയെങ്കിലും സിനിമ വേണ്ട ശ്രദ്ധിക്കപ്പെടാതെ പോയതു കൊണ്ട് മനുവിന് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല.  അച്ഛന്റെ പൈതൃകം ഉൾക്കൊണ്ട് നാളെ മനു വലിയൊരു കലാ‍കാരനായി മാറുമെന്നു ഉറപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com