ADVERTISEMENT

ബാലഭാസ്കറിന്റെ നാല്‍പത്തിമൂന്നാം ജന്മദിനമായ ഇന്ന് ആശംസകൾ നേർന്ന് സംഗീതസംവിധായകൻ ഇഷാൻ‌ ദേവ്. സമൂഹമാധ്യമങ്ങളിൽ ഇഷാൻ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർക്കിട‌യിൽ ചർച്ചയായിക്കഴിഞ്ഞു. ‘എന്റെ നെഞ്ചിലെ കനൽപൂവ്’ എന്ന അടിക്കുറിപ്പോടെ ബാലഭാസ്കറിനൊപ്പമുള്ള പഴയകാല ചിത്രമാണ് ഇഷാൻ ദേവ് പോസ്റ്റ് ചെയ്തത്. ഇഷാന്റെ അരികില്‍ പിയാനോയിൽ വിരലുകൾ ചേർത്തിരിക്കുന്ന ബാലഭാസ്കറിനെയാണ് ചിത്രത്തിൽ കാണാനാവുക.

 

ബാലഭാസ്കറും ഇഷാനും തമ്മില്‍ വർഷങ്ങളായുള്ള ആത്മബന്ധമാണ് ഉണ്ടായിരുന്നത്‌. ഇഷാന് ബാലു അച്ഛനായിരുന്നു, ജ്യേഷ്ഠനായിരുന്നു പിന്നെ നിർണയിക്കാനാകാത്ത ആരൊക്കെയോ ആയിരുന്നു. എല്ലാ സ്നേഹവും ആദരവും നൽകി ഇഷാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ‘ബാലു അണ്ണൻ’ ഒരിക്കലും ഉണക്കാനാകാത്ത മുറിവേൽപ്പിച്ചു കടന്നു പോയത് ഇന്നും വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്. ബാലു പോയതോടെ ജീവിതത്തിലെ വസന്തകാലം അവസാനിച്ചു എന്ന് മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഇഷാൻ ദേവ് തുറന്നു പറഞ്ഞിട്ടുമുണ്ട്. 

 

ഓരോ പിറന്നാളിനും ബാലഭാസ്കറിന് ആശംസകൾ നേർന്നു കഴിയുമ്പോൾ തൊട്ടു പിന്നാലെ ‘താങ്ക്യു ഡാ’ എന്ന മറുപടിയാകും വരിക എന്നും ബാലു  ഇല്ലാത്ത പിറന്നാളുകൾ കടന്നു പോകുമ്പോൾ താൻ ആ മേസേജുകൾ മിസ് ചെയ്യുന്നു എന്നും ഇഷാൻ ദേവ് പറഞ്ഞു. കലാലോകത്തെ നിരവധി പേരാണ് ബാലഭാസ്കറിനു ജന്മദിനാശംസകൾ നേർന്നു സമൂഹമാധ്യമക്കുറിപ്പുകൾ പങ്കുവച്ചത്. ഇഷാൻ പോസ്റ്റ് ചെയ്ത പഴയകാലചിത്രം ആരാധകർക്കു കണ്ണീരോർമയാവുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com