‘എന്തിനാണെന്റെ ചെന്താമരേ’; ആദ്യമായി പിന്നണി പാടി രഞ്ജിൻ രാജ്
Mail This Article
×
കർണൻ നെപ്പോളിയൻ ഭഗത്‌സിങ് എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ‘എന്തിനാണെന്റെ ചെന്താമരേ’ എന്നു തുടങ്ങുന്ന ഗാനം സംഗീതസംവിധായകൻ രഞ്ജിൻ രാജ് ആണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. രഞ്ജിന്റെ ആദ്യ പിന്നണി ഗാനമാണിത്. ബി.കെ.ഹരിനാരായണൻ ആണ് പാട്ടിനു വരികൾ കുറിച്ചത്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ബി കെ ഹരിനാരായണന്റെ രചനയിൽപ്പിറന്ന ‘കാതോർത്തു കാതോർത്തു’ എന്ന ഗാനവും റഫീഖ് അഹമ്മദിന്റെ രചിച്ച ‘സായാഹ്ന തീരങ്ങളിൽ ’ എന്ന ഗാനവും ആസ്വാദകർ ഏറ്റെടുത്തവയാണ്. സിയ ഉൽ ഹഖ്, കണ്ണൂർ ഷരീഫ് എന്നിവരും ചിത്രത്തിൽ പാടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.