ADVERTISEMENT

‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘മാരൻ മറുകിൽ ചോരും’ എന്നു തുടങ്ങുന്ന പാട്ടിന് ടിറ്റോ പി തങ്കച്ചൻ ആണ് വരികൾ കുറിച്ചത്. ഭൂമി പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഭൂമിയും സിദ് ശ്രീറാമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ കൃഷ്ണശങ്കറും ദുർഗ കൃഷ്ണയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇതിനോടകം നിരവധി ആസ്വാദകരെ നേടിയ പ്രണയപ്പാട്ട് ട്രെന്‍ഡിങ്ങിൽ ഇടം പിടിച്ചു. പാട്ടിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ വിഡിയോ ഗാനത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു ആരാധകർ. 

 

 

ചിത്രത്തിലെ ‘തെയ്തക തെയ്തക’ എന്ന ആഘോഷപ്പാട്ട് ആസ്വാദകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മണികണ്ഠൻ അയ്യപ്പ ആണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചത്. വരികൾ കുറിച്ചത് നന്ദകുമാർ‌. കൃഷ്ണശങ്കറും ദുർഗ കൃഷ്ണയും ചേർന്ന് ‘തെയ്തക’ പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ വൈറലായിരുന്നു. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, സ്വാസിക തുടങ്ങിയവരാണ് ‘കുടുക്ക് 2025’ൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com