ADVERTISEMENT

അജിത് നായകനായെത്തുന്ന ‘വലിമൈ’ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം പകർന്ന ഗാനമാണിത്. യുവൻ ശങ്കർ രാജാ, അനുരാഗ് കുൽക്കർണി എന്നിവർ ചേർന്നാണ് ആലാപനം. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ പാട്ട് ദശലക്ഷക്കണക്കിന് ആസ്വാദകരെ നേടി. 

 

‘നാങ്ക വെറെ മാറി’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേര്‍ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. റിലീസ് ചെയ്തു ചുരുങ്ങിയ സമയത്തിനകം തന്നെ പാട്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. 

 

‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com