ADVERTISEMENT

‘ദ വോയ്‌സ്‌ ഓസ്‌ട്രേലിയ’ സംഗീത റിയാലിറ്റി ഷോയില്‍ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വര്‍. ഷോയുടെ ഓഡീഷനില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവും ഗ്രാമി ജേതാവുമായ ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനമാണ് ജാനകി പാടിയത്.

 

പാട്ടു പാടി പൂര്‍ത്തിയാക്കിയതിനു ശേഷം വിധികര്‍ത്താക്കള്‍ ജാനകിയോടു കുശലാന്വേഷണം നടത്തി. പേരും മറ്റും വിവരങ്ങളും ചോദിച്ചറിയുകയും ചെയ്തു. തനിക്ക് പന്ത്രണ്ട് വയസ്സു മാത്രമേ പ്രായമുള്ളുവെന്ന് ജാനകി പറഞ്ഞപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് വിശ്വസിക്കാനായില്ല. എല്ലാവരും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. 

 

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന അനൂപ് ദിവാകരന്റെ മകളാണ് ജാനകി. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ജാനകി തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com