ADVERTISEMENT

ആസ്വാദനത്തിൽ പൊൻവസന്തം തീർത്ത‘നറുമുഗയേ’ പാട്ടിന്റെ കവർ പതിപ്പിനു കൈകോർത്ത് സംഗീതജ്ഞൻ ഇഷാൻ ദേവും നടി അനുശ്രീയും. ഇഷാന്റെ ഹൃദയത്തിൽ തട്ടിയുള്ള ആലാപനത്തിനൊപ്പം അഴകോടെ ചുവടുവയ്ക്കുകയാണ് അനുശ്രീ. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ചിത്രീകരിച്ചത്. 

 

ishan-anusree

മികച്ച ദൃശ്യവിരുന്ന് സമ്മാനിച്ചാണ് ഇഷാൻ ദേവ് ഈ കവർ ഗാനം പ്രേക്ഷകർക്കരികിലെത്തിച്ചത്. ബിജു ധ്വനിതരംഗ് ആണ് നൃത്തസംവിധാനം നിർവഹിച്ചരിക്കുന്നത്. ആർ.ജെ.കൃഷ്ണ ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തു. ശരത് ശിവ ചിത്രീകരണവും ആർ.ജെ.പപ്പൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അഖിൽ (ടി കെ എ സ്റ്റുഡിയോ) ആണ് മിക്സിങ് നിർവഹിച്ചത്

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനാവിഷ്കാരം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. ഇഷാന്റെ പാട്ടിനും പാട്ടിൽ തിളങ്ങിയ അനുശ്രീയ്ക്കും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടിയാണ്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. യഥാർഥ പാട്ടിനെ മുറിപ്പെടുത്താതെയുള്ള ഇഷാൻ ദേവിന്റെ ആലാപനം തികഞ്ഞ പ്രശംസയർഹിക്കുന്നു എന്നാണ് പ്രേക്ഷകപക്ഷം. 

 

‘ഇരുവർ’ ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ ഗാനമാണ് ‘നറുമുഗയേ’. ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയും പിന്നണിയിൽ സ്വരമായി. വൈരമുത്തുവിന്റേതാണു വരികൾ. മണിരത്നത്തിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ ഇരുവറിൽ മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com