ADVERTISEMENT

ഇതിഹാസ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഗീതാദര വിഡിയോ പുറത്തിറക്കി യുവകലാകാരൻ. സംഗീതസംവിധായകനും ഗായകനുമായ തിരുവനന്തപുരം സ്വദേശി മലാഖിയാണ് ജാക്സന്റെ 63ാം ജന്മദിനത്തില്‍ ‘ത്രില്ലർ’ ആൽബത്തിനു കവർ പതിപ്പുമായെത്തിയത്. 

 

കുട്ടിക്കാലം മുതൽ മൈക്കൽ ജാക്സന്റെ ആരാധകനാണ് മലാഖി. അദ്ദേഹത്തിന്റെ ഒരു ആൽബത്തിനു കവർ ഒരുക്കണമെന്നത് ദീർഘ കാലത്തെ ആഗ്രഹമായിരുന്നു എന്ന് മലാഖി പറയുന്നു. ത്രില്ലറിനു പുറമേ മറ്റു ചില ആല്‍ബങ്ങളുടെ കവര്‍ പതിപ്പുകൾ ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 

1982 നവംബര്‍ 30നാണ് ത്രില്ലര്‍ പുറത്തിറങ്ങിയത്. മൈക്കല്‍ ജാക്സന്‍ പുറത്തിറക്കിയ ആറാമത്തെ ആല്‍ബമായ ത്രില്ലര്‍ ലോകമാകെ തരംഗമായി മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com