ADVERTISEMENT

സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും കൂട്ടരും ചേർന്നൊരുക്കിയ പുതിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. സ്റ്റീഫൻ ദേവസ്സിയുടെ സോളിഡ് ബാൻഡ് പുറത്തിറക്കിയ 'ഉത്സവം' എന്ന ഗാനം ആരാധകർക്കു പുത്തൻ ആസ്വാദനാനുഭവം സമ്മാനിക്കുകയാണ്. അജീഷ് ദാസന്‍ ആണ് പാട്ടിനു വരികൾ കുറിച്ചത്. ശ്യാം പ്രസാദ് ഗാനം ആലപിച്ചിരിക്കുന്നു. 

 

ജെയ്‌സ് ജോസ്, അനുഷ, ജോളി ജോസഫ്, നടൻ കൈലാഷ്, സ്റ്റീഫൻ ദേവസ്സി എന്നിവരാണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ താളത്തിനൊപ്പം ചുവടുകളുമായി  സ്റ്റീഫനു കൂട്ടരും ഗാനാസ്വാദകരുടെ മനം കവർന്നിരിക്കുകയാണ്. സ്റ്റീഫൻ ദേവസ്സിയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ ആഘോഷപ്പാട്ട് പുറത്തിറക്കിയിരിക്കുന്നത്. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ 'ഉത്സവം' നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്ന പാട്ടാണിതെന്നാണ് ആസ്വാദക പക്ഷം. സംവിധായകരായ ജി മാർത്താണ്ഡനും അജയ് വാസുദേവിനും നന്ദി അറിയിച്ചു കൊണ്ടാണ്  സ്റ്റീഫൻ ഈ ഗാനം പങ്കുവച്ചിരിക്കുന്നത്.

 

'ഉത്സവം' എന്ന പാട്ടിനൊപ്പം പ്രവർത്തിച്ച എല്ലാവരോടും സ്റ്റീഫൻ പ്രത്യേകമായി നന്ദി അറിയിച്ചു. ജോളി ജോസഫ് ആണ് 'ഉത്സവ'ത്തിന്റെ നിർമ്മാണം. ചെറായി ലാഗോ ലെയ്ഷർ റിസോർട്ടിലാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിങ്ങും ശ്രീജിത്ത് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com