ADVERTISEMENT

മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സംഗീതാദര വിഡിയോ ശ്രദ്ധേയമാകുന്നു. താരത്തിന്റെ സുഹൃത്ത് ഡോ. ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് പിറന്നാൾ സ്പെഷൽ വിഡിയോ ഒരുങ്ങിയത്. ‘മഹാനടനം’ എന്ന പേരിലാണ് വി‍ഡിയോ പുറത്തിറക്കിയത്. 

 

രാജീവ് ആലുങ്കൽ പാട്ടിനു വേണ്ടി വരികൾ കുറിച്ചു. ആർ.ഹരിപ്രസാദ് ഈണമൊരുക്കിയ ഗാനം  മധു ബാലകൃഷ്ണൻ ആലപിച്ചിരിക്കുന്നു. മഞ്ജു വാരിയറുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘മഹാനടനം’ ഇതിനോടകം നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. നിരവധി പേർ വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com