ADVERTISEMENT

ഒരുമിച്ചു ചുവടുവച്ച് താരങ്ങൾ. ഗായിക സയനോര, അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവരാണ് ഒരുമിച്ചുള്ള ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുന്നത്. ഇവർ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. 

 

എല്ലാവരും ഒരുമിച്ചുള്ള സെൽഫിയും സയനോര പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി ഷഫ്നയും ഇവരു‌ടെ അടുത്ത കൂട്ടുകാരിയാണ്. താരത്തെ മിസ് ചെയ്യുന്നു എന്നു കുറിച്ചുകൊണ്ടാണ് സയനോര ഡാൻസ് വിഡിയോ പങ്കുവച്ചത്.

 

കൂട്ടുകാരികളുടെ ചുവടുകൾ ഇതിനോടകം ആരാധകർ ഏറ്റടുത്തുകഴി‍ഞ്ഞു. റിമി ടോമി, രഞ്ജിനി ജോസ്, അഭയ ഹിരൺമയി, ശ്വേത മേനോൻ, മുന്ന സൈമൺ തുടങ്ങി നിരവധി താരങ്ങളാണു പ്രതികരണങ്ങളുമായെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com