ADVERTISEMENT

ഭർതൃ സഹോദരി ഗീതയ്ക്കു പിറന്നാൾ ആശംസകൾ നേര്‍ന്ന് ഗായിക സുജാത മോഹൻ. ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്. ഗീത തനിക്ക് നാത്തൂൻ അല്ല കുഞ്ഞനുജത്തിയാണെന്ന് സുജാത കുറിപ്പിൽ പറയുന്നു. കുട്ടിക്കാലം മുതൽ ശ്വേതയ്ക്കും ഗീതയോടു പ്രത്യേക ഇഷ്ടമാണെന്നും ഗീതയുടെ സംഗീതവാസന ശ്വേതയ്ക്കു കിട്ടിയിട്ടുണ്ടെന്നും സുജാത കുറിച്ചു. 

 

സുജാത മോഹന്റെ സമൂഹമാധ്യമ കുറിപ്പിന്റെ പൂർണ രൂപം:

 

‘ഞാൻ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോൾ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂൻ എന്ന് പറയാൻ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടി. ഇന്ന് ഗീതയ്ക്ക് 55 വയസ്സ് തികയുന്നു വിശ്വസിക്കാൻ തന്നെ പ്രയാസം എത്ര വേഗമാണ് സമയം കടന്നു പോകുന്നത്.ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്. ഒരുപാടുപേർ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്കു ഗീതയുടെ ഒരു ച്ഛായ ഉണ്ട് എന്ന്, ച്ഛായ മാത്രമല്ല ഗീതയുടെയും,മോഹന്റെ അമ്മയുടെ സംഗീതവും ശ്വേതയ്ക്ക് ഒരുപാട് പകർന്നു കിട്ടിയിട്ടുണ്ട്.

 

ചെന്നൈയിൽ കലാക്ഷേത്രയിൽ ഗീത സംഗീതം അഭ്യസിച്ചിരുന്ന സമയത്തു ശ്വേതയ്ക്ക് ഒന്നോരണ്ടോ വയസ്സ്.ആഴ്ച അവസാനങ്ങളിൽ ഞങ്ങളുടെ വീട്ടിൽ ഗീത വരുമ്പോൾ ഏറ്റവും സന്തോഷം ശ്വേതക്ക്  ആയിരുന്നു.അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാൻ അത്രയധികം ഇഷ്ടമായിരുന്നു,ഇന്നും ചിറ്റ അവളുടെ favourite ആണ്.  ഗീതയ്ക്ക് ശശിക്ക് ഒപ്പവും മകൾ ഐശ്വര്യയ്ക്കും മരുമകൻ വിഷ്ണുവിന് ഒപ്പവും എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇനിയും ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കുന്നു. ഇനി എത്ര വർഷങ്ങൾ കഴിഞ്ഞു പോയാലും എനിക്ക് മോള് 14 വയസ്സുള്ള ആ പാവാടക്കാരി തന്നെയാണ്’.

 

സുജാതയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് ഭർതൃസഹോദരിക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്. ഗീതയ്ക്ക് 55 വയസ്സ് ആണെങ്കില്‍ സുജാതയ്ക്ക് അതിൽ കൂടുതൽ പ്രായം ഉണ്ടോ എന്നാണ് ആരാധകരുടെ അതിശയം. ഗായികയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണിപ്പോൾ. സുജാത മലയാളികൾക്കെന്നും ‘ബേബി സുജാത’ തന്നെയാണെന്നും ആരാധകർ കുറിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com