ADVERTISEMENT

യുവതാരം അപർണ ബാലമുരളിയും ഗാനരചയിതാവ് ബി.കെ.ഹരിനാരായണനും ഒരുമിച്ചെത്തുന്ന ‘ഇള’ സംഗീതാവിഷ്കാരം റിലീസിനൊരുങ്ങുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ജീവൻ പണയം വച്ച് സേവനത്തിനിറങ്ങിയ ആരോഗ്യപ്രവർത്തകരോടുള്ള ആദരമാണ് ഈ പാട്ട്. 

 

ila-poster

ബി.കെ.ഹരിനാരായണനാണ് ഗാനാവിഷ്കാരത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. പാട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിയാണ് പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണനും അപർണ ബാലമുരളിക്കുമൊപ്പം ബിജിബാല്‍, രാജീവ് പീശപ്പിള്ളി എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്.

 

കോവിഡ് കാലത്തെ ആശുപത്രി കാഴ്ചകൾ മുൻനിർത്തി, ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ‘ഇള’ കടന്നുപോകുന്നത്. ആരോഗ്യപ്രവർത്തകർക്കുള്ള ഹൃദയം നിറഞ്ഞ ആദരമാണ് ഈ വിഡിയോ എന്ന് അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കുന്നു. മനേഷ് മാധവൻ ആണ് ‘ഇള’യുടെ ഛായാഗ്രാഹകൻ. പ്രവീൺ മംഗലത്ത് എഡിറ്റിങ്ങും മിഥുൻ ജയരാജ് സംഗീതസംവിധാനവും നിർവഹിക്കുന്നു. പാട്ടിന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com