ADVERTISEMENT

സ്നേഹഗായകൻ എസ്പിബിയുടെ ഓർമദിനത്തിൽ പുറത്തിറക്കിയ സ്നേഹാദര വിഡിയോ ശ്രദ്ധേയമാകുന്നു. ‘പാടി പാടി വാൻ പറന്തായ്...’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ഗ്ലാഡ്‌വിൻ എ ദേവസ് ആണ് പാട്ടിനു ഹൃദയം തൊടും ഈണമൊരുക്കിയത്. പിന്നണി ഗായകൻ അഫസൽ ഗാനം ആലപിച്ചിരിക്കുന്നു. 

 

എസ്പിബിയുടെ ഓർമച്ചിത്രങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മാരൻ വരികൾ കുറിച്ച പാട്ടിനു വേണ്ടി ഷിൻ പീറ്റര്‍  ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. വേർപാടിന്റെ വേദന പങ്കുവച്ചാണ് ‘പാടി പാടി വാൻ പറന്തായ്...’ ആസ്വാദകരിലേയ്ക്ക് എത്തിയത്. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും നേടിക്കഴിഞ്ഞു. ഗ്ലാഡ്‌വിന്റെ ഈണവും അഫ്സലിന്റെ സ്വരവും ആദ്യ കേള്‍വിയിൽ തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. അകാലത്തിൽ വേർ‍പെട്ട പ്രിയഗായകനു വേണ്ടിയുള്ള ഈ സംഗീതസമർപ്പണം ഇപ്പോൾ ആരാധകഹൃദയങ്ങള്‍ കീഴടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com