ADVERTISEMENT

ഐക്യരാഷ്ട്രസംഘടനയുമായി ചേർന്നു നടത്തിയ ക്യാംപെയ്നിലൂടെ 3500 കോടി രൂപ സമാഹരിച്ച് കൊറിയൻ സംഗീത ബാൻഡ് ബിടിഎസ്. കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും അതിനെതിരെ അവബോധം നൽകാനും വേണ്ടിയാണ് ‘ലവ് മൈസെൽഫ്’ എന്ന പേരിൽ ക്യാംപെയ്ൻ നടത്തിയത്. 

 

2018 മുതലാണ് ബിടിഎസും ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുണിസെഫും ഈ ക്യാംപെയ്നു വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത്. ‘ലവ് മൈസെൽഫ്’ സന്ദേശവുമായി ബിടിഎസിന്റെ സംഗീതപരിപാടികളിൽ പ്രത്യേക ബൂത്തുകൾ ഐക്യരാഷ്ട്ര സംഘടന സ്ഥാപിച്ചിരുന്നു. കൂടാതെ, ക്യാംപെയ്നിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഈ കൂട്ടായ്മ ശ്രമിച്ചു. തൽഫലമായി കോടിക്കണക്കിന് ആളുകളിലേക്ക് ഈ ക്യാംപെയ്ൻ എത്തുകയും ചെയ്തു. 

 

2019ല്‍ വിവിധ രാജ്യങ്ങളിലായി ബിടിഎസ് നടത്തിയ സംഗീതപരിപാടികളിൽ നിന്നാണ് 3500 കോടി എന്ന ഭീമമായ തുക പ്രധാനമായും കണ്ടെത്തിയത്. ‘ലവ് മൈസെൽഫ്’ ക്യാംപെയ്ൻ സംബന്ധിച്ച ഒരു മ്യൂസിക് വിഡിയോ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് പ്രദർശിപ്പിച്ചതും ബിടിഎസിനു നേട്ടമായി. 

 

ഐക്യരാഷ്ട്രസംഘടനയുടെ പ്രവർത്തനം കൂടുതൽ യുവാക്കളിലേക്ക് എത്താൻ ഈ കൈകോർക്കൽ കൊണ്ടു സാധിക്കുമെന്ന് യുഎൻ, യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഹാൻറിയറ്റ പറഞ്ഞു. ആളുകൾക്കു കൂടുതൽ സന്തോഷവും സ്നേഹവും പകരാൻ തങ്ങൾ ഈ ക്യാംപെയ്ന്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിടിഎസ് അംഗങ്ങൾ ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com