ADVERTISEMENT

ബോളിവുഡ് ഗായിക നേഹ കക്കർ എരുമയെ കറക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഡൽഹിയിലെ എരുമവളർത്തൽ കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു ഗായിക. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ കൗതുകത്തോടെ ബക്കറ്റ് കയ്യിലെടുത്ത് നേഹ എരുമയുടെ അടുത്തേയ്ക്ക് ഓടി പാൽ കറക്കാൻ തുടങ്ങി. 

 

കറവക്കാരൻ നേഹയുടെ സമീപമിരുന്ന് എരുമയെ കറക്കേണ്ട രീതി പറഞ്ഞുകൊടുക്കുന്നുണ്ട്. തുടർന്ന് അൽപം പേടിയോടും കൗതുകത്തോടും കൂടെ നേഹ പാൽ കറന്നെടുത്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും എരുമയെ കറക്കുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാനാകും. പാൽ നിറച്ച ബക്കറ്റുമായി കൂട്ടുകാരിയുടെ കയ്യും പിടിച്ച് നേഹ അവിടെ നിന്നും പോകുന്നതും കാണാം. 

 

നേഹയുടെ ഈ വ്യത്യസ്തമായ വിഡിയോ ആരാധകർക്കു പുത്തൻ അനുഭവമാവുകയാണ്. ഇതിനോടകം നിരവധി പേരാണു വിഡിയോ കണ്ടത്. രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ആരാധകരിൽ പലരും വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com