ADVERTISEMENT

ആദ്യമായി കന്നഡ ഗാനം പാടി ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ. ‘പ്രേമം പൂജ്യം’ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം പിന്നണി പാടിയത്. ഡോ. രാഘവേന്ദ്ര രചനയും സംഗീതവും നിർവഹിച്ച പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. 

 

വളരെ പതിഞ്ഞ താളത്തിലുള്ള മനോഹരമായ പ്രണയഗാനമാണ് ഷഹബാസിന്റെ ശബ്ദത്തിലൂടെ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. പ്രണയവും വിരഹവും കാത്തിരിപ്പുമൊക്കെ തന്റെ ശബ്ദത്തിലൂടെ ആസ്വാദകരെ അനുഭവിപ്പിക്കാൻ ഷഹബാസിനായിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തൽ. ‌

 

സിനിമയ്ക്കായ് മറ്റൊരു ഭാഷയിൽ ആദ്യമായാണു പാടുന്നതെന്നും തുടക്കം തന്നെ പ്രണയഗാനമായതിൽ ഏറെ സന്തോഷമുണ്ടെന്നും ഷഹബാസ് അമൻ പറയുന്നു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയുും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്. 

 

ഡോ. രാഘവേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേമം പൂജ്യം’. പ്രേം കുമാർ, ബ്രിന്ദ ആചാര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 29നു റിലീസ് ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com