സരസ്വതി ദേവിക്ക് സംഗീതാർച്ചനയുമായി രാജലക്ഷ്മി

Rajalakshmi-02
SHARE

മലയാളികളുടെ പ്രിയ ഗായിക രാജലക്ഷ്മി ആദ്യമായി നടത്തിയ സരസ്വതി സ്തുതി കീർത്തനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കലയുടേയും സംഗീതത്തിന്റെയും ദേവിയായ് സരസ്വതിയെ ഭക്തിയോടെ വാഴ്ത്തുന്ന കീർത്തനം ആണിത്. ഒരു ലൈവ് കച്ചേരിയുടെ മൂഡ് ആരാധകർക്ക് നൽകാൻ ഈ കീർത്തനാലാപനത്തിലൂടെ  രാജലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.

നവരാത്രി കാലത്തിന്റെ എല്ലാ പവിത്രതയും ഉള്ള ഒരു സരസ്വതി സ്തുതിയാണ് രാജലക്ഷ്മി ആലപിക്കുന്നത്. സരസ്വതി വിധി യുവതി എന്ന ഹിന്ദോള രാഗത്തിൽ ഉള്ള കീർത്തനം സ്വര മാധുരി കൊണ്ടു അനുഗ്രഹീതമാണ്. ഹരി കൃഷ്ണാമൂർത്തിയുടെ മൃദംഗവും നിഷാ പൊന്നിയുടെ വീണയും ഈ കീർത്തനത്തിന്റെ മാധുര്യം കൂട്ടുന്നുണ്ട്. റിലീസ് ചെയ്ത് അധിക സമയമാകുന്നതിനു മുന്നേ തന്നെ മികച്ച പ്രതികരണങ്ങളാണ് ഗാനാലാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൈവികമായ ആരാ ആലാപനം എന്നാണ് കമന്റിലൂടെ ആരാധകർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA