ADVERTISEMENT

അല്ലു അർജുൻ ചിത്രം പുഷ്പയിലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുന്നു. സിദ് ശ്രീറാം പാടിയ ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ്. ചന്ദ്രബോസിന്റെതാണ് വരികൾ.

 

പുഷ്പയും ശ്രീ വല്ലിയും തമ്മിലുള്ള പ്രണയമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്. ചടുലമായ ഈണത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ടിനെ ഇപ്പോൾതന്നെ ആരാധകർ ഏറെയുണ്ട്. സിനിമയിലെ ചില രംഗങ്ങളുടെ മോഷൻ ഗ്രാഫിക്സ് ഈ ഗാനത്തിന്റെ പുതുമയാണ്. പുഷ്പയായി അല്ലു അർജുനും ശ്രീവല്ലിയായി രശ്മിക മന്ദാനയുമാണ് എത്തുന്നത്. ഈ പാട്ടിലെ രശ്മികയുടെ റസ്റ്റിക്ക് ലുക്കും ഏറെ ചർച്ചയായിരുന്നു. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും സിദ് ശ്രീരാം തന്നെയാണ് ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുള്ളത്. ഹിന്ദി വേർഷൻ പാടിയത് ജാവേദ് അലിയാണ്. മലയാളത്തിൽ സിജു തുറവൂർ ആണ് ഈ പാട്ടിനു എഴുതിയിട്ടുള്ളത്.

 

രണ്ട് ഭാഗങ്ങളിലായാണ് സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ പുറത്തിറങ്ങുന്നത്. മലയാളികളുടെ അഭിമാനം ഫഹദ് ഫാസിലും ഏറെ ശ്രദ്ധേയമായ ഒരു റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാഗമായ പുഷ്പ - ദ് റൈസ് ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com