ADVERTISEMENT

റാപ്പിന്റെ ഉന്മാദമായ യുഎസ് താരം കാന്യേ ഒമറി വിളിക്കാനും പറയാനും എളുപ്പമുള്ള ‘യീ’ എന്ന പേരിലേക്ക് ഔദ്യോഗികമായി കൂടുമാറി. പേരുമാറ്റം അനുവദിക്കാൻ 2 മാസം മുൻപാണു കോടതിയെ സമീപിച്ചത്. യീ ഓമനപ്പേരായും 2018 ആൽബത്തിന്റെ പേരായും ഉപയോഗിച്ചിരുന്നതാണ്. 

 

നീ, നിങ്ങൾ എന്ന അർഥത്തിൽ ബൈബിളിൽ ഏറ്റവുമധികം കാണുന്ന പദമാണ് Ye എന്നും ‘ഒരേയൊരാൾ’ എന്ന് അർഥമുള്ള ‘കാന്യേ’യില്‍നിന്ന് നീയും നമ്മളുമായി രൂപാന്തരപ്പെട്ടു പേരുമാറുകയാണെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്.

 

കഴിഞ്ഞ യുസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും റിയാലിറ്റി ടിവി താരമായ കിം കർദാഷിയാനുമായുള്ള വിവാഹബന്ധം ഒഴിഞ്ഞതും വാർത്തയായതിനു പിന്നാലെയാണു പേരുമാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com