ADVERTISEMENT

ഒരുമിച്ചു പാട്ടുപാടി നടി രമ്യ നമ്പീശനും അനിയനും സംഗീതംസവിധായകനുമായ രാഹുൽ സുബ്രഹ്മണ്യനും. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ‘ജാമിങ് സെഷൻ’ എന്ന അടിക്കുറിപ്പോടെയാണ് രമ്യ നമ്പീശനും രാഹുലും മനോഹരമായ വിഡിയോ പോസ്റ്റ് ചെയ്തത്. 

 

മത്സരിച്ചു പാടുന്ന ചേച്ചിയെയും അനിയനെയുമാണ് വിഡിയോയിൽ കാണാനാവുക. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആരാധകരിൽ പലരും പാട്ട്‌വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. ചേച്ചി–അനിയൻ സംഗീത ജോടിക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. 

 

മികച്ച ഗായിക കൂടിയായ രമ്യ നമ്പീശൻ സംഗീതരംഗത്തു സജീവമാണ്. രാഹുൽ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തിൽ താരം പാടിയ പിന്നണി ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ‘ഹോം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത് രാഹുൽ സുബ്രഹ്മണ്യനാണ്. മേപ്പടിയാൻ, പപ്പ തുടങ്ങിയവയാണു മറ്റു പുതിയ ചിത്രങ്ങൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com