ADVERTISEMENT

യുവതാരം അഹാന കൃഷ്ണ സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. താരത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. അഹാന തന്നെയാണ് ഗാനരംഗത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാർ ഹോട്ടലിന്റെ അടുക്കളയും രുചിക്കൂട്ടുകളും പ്രമേയമാക്കി ഒരുക്കിയ ‘തോന്നലി’ൽ ഷെഫ് ആയി അഹാന വേഷമിടുന്നു. 

 

അഹാനയ്ക്ക് ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നും സിനിമാസംവിധാനരംഗത്തേയ്ക്ക് അഹാന ചുവടുവയ്ക്കുന്നതു കാണാൻ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് കുറിച്ചു. 

 

രുചിഭേദങ്ങളുടെ മധുരം പകരുന്ന ഓർമകളുമായാണ് ‘തോന്നൽ’ പ്രേക്ഷകർക്കരികിലെത്തിയത്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിനു വേണ്ടി ഷർഫു വരികൾ കുറിച്ചു. ഹനിയ നഫിസ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 

അഹാന കൃഷ്ണയുടെ ആദ്യ സംവിധാനസംരംഭത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

 

പാട്ട് വിഡിയോ ഒരുക്കുന്നതിനെക്കുറിച്ച് അടുത്തിടെ അഹാന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ആറു മാസക്കാലമായി താൻ ഈ സംരംഭത്തിനു പിന്നാലെ ആയിരുന്നുെവന്നും ഇപ്പോൾ അത് യാഥാർഥ്യമാക്കി ആസ്വാദകർക്കരികിൽ എത്തിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് അഹാന പാട്ടിന്റെ പോസ്റ്റർ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com