‘ഇത് സ്പെഷൽ ദീപാവലി’; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര, നിക്കിനൊപ്പം ആഘോഷം

priyanka-nick
SHARE

ഭർത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കിട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇരുവരും ആദ്യമായാണ് സ്വന്തം വീട്ടിൽ ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഈ ദീപാവലി തനിക്ക് വളരെ സവിശേഷമായ ഒന്നാണെന്ന് പ്രിയങ്ക വെളിപ്പെടുത്തി. വീട്ടിൽ നടന്ന പ്രത്യേക പൂജയിലും ആഘോഷരാവിലും പങ്കെടുക്കാനെത്തിയ പ്രിയ കൂട്ടുകാർക്കും സ്നേഹിതർക്കും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് പ്രിയങ്ക ചോപ്ര ദീപാവലി സ്പെഷൽ ചിത്രങ്ങൾ പങ്കുവച്ചത്. 

ചിത്രങ്ങൾക്കൊപ്പം നിക് ജൊനാസിനെക്കുറിച്ച് പ്രിയങ്ക കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. നിക് ആണ് തന്നിൽ സ്വപ്നങ്ങൾ ജനിപ്പിക്കുന്നതെന്നും തന്റെ ഹൃദയം നിറയെ നിക്കിനോടുള്ള നന്ദിയും കടപ്പാടും സ്നേഹവുമാണെന്നും പ്രിയങ്ക ചോപ്ര കുറിച്ചു. നിക്കിനൊപ്പം ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ െചയ്യുന്നതിന്റെ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. 

പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് ജൊനാസ് മുൻപ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ടു പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് പറയുന്നു. ഉത്തരേന്ത്യയുടെ ചിലഭാഗങ്ങളിൽ നടത്താറുള്ള ഉത്സവമായ കർവ ചൗത്ത് പോലെയുള്ള മതപരമായ ആചാരങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോകളും നിക് ജോനാസ് ഔദ്യേഗിക പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ദീപാവലി ആഘോഷ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA