ADVERTISEMENT

ഗായിക രാജലക്ഷ്മി ആലപിച്ച പുതിയ കവര്‍ ഗാനം ശ്രദ്ധേയമാകുന്നു. എത്ര കേട്ടാലും മതിവരാത്ത ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ടിനാണ് ഗായികയുടെ കവർ പതിപ്പ്. നിഷാദ് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

 

‘വെണ്ണിലാ ചന്ദനക്കിണ്ണം 

പുന്നമടക്കായലിൽ വീണേ

കുഞ്ഞിളം കൈയ്യിൽ മെല്ലെ 

കോരിയെടുക്കാൻ വാ...’

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട രാജലക്ഷ്മിയുടെ കവർ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. യഥാർഥ പാട്ടിനെ മുറിവേൽപ്പിക്കാതെ അതിമനോഹരമായാണു ഗായിക പാടിയതെന്നു പ്രേക്ഷകർ പ്രതികരിച്ചു. 

 

1996-ൽ പുറത്തിറങ്ങിയ ‘അഴകിയ രാവണന്‍’ എന്ന മമ്മൂട്ടി ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കിയിരിക്കുന്നു. കെ.ജെ.യേശുദാസും ശബ്ദനവും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ടിന് ഇതിനോടകം നിരവധി കവർ പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com