ADVERTISEMENT

‘മനസ്സാം പൊന്നമ്പലം’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. പ്രവാസിയായ ഗാനരചയിതാവ് മേതിൽ സതീശൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഗോകുൽ മേനോൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. സതീശൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശശി വള്ളിക്കാട് പശ്ചാത്തലസംഗീതമൊരുക്കി.

 

മണ്ഡലകാലത്തിന്റെ പുണ്യം വിളിച്ചോതുന്ന ‘മനസ്സാം പൊന്നമ്പലം’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. ശബരിമല ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ഹൃദയതൂലിക ക്രിയേഷൻസ് ആണ് പാട്ടിന്റെ നിർമാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com