ADVERTISEMENT

‘അരളികൾ പൂക്കുമീ വേളയിൽ’ എന്ന പേരിൽ പുറത്തിറക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കെ.കെ.മേനോന്റെ വരികൾക്ക് സാബു ജോസഫ് സംഗീതം പകർന്നാലപിച്ച ഗാനമാണിത്. ‘മൗന നൊമ്പരപ്പൂക്കൾ’ എന്ന ആൽബത്തിലേതാണ് ഗാനം. 

 

‘അരളികൾ പൂക്കുമീ വേളയിൽ

ഒരു വേഴാമ്പൽ കേഴുമീ നിമിഷം

ഇരുണ്ട വാനമതിൽ

നോക്കീ ഭൂമിദേവി പുളകിതയായി...’

 

മികച്ച ആസ്വാദനാനുഭവം സമ്മാനിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേർ പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. ജയപ്രകാശ് കെ.ടിയാണ് പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com