ADVERTISEMENT

റിലീസിനൊരുങ്ങുന്ന മ്യാവൂ എന്ന ചിത്രത്തിലെ ഹിജാബി ഗാനം ആലപിച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഏറെ ഇഷ്ടം തോന്നിയ പാട്ടെന്നു പരിചയപ്പെടുത്തിയാണ് വിനീത് ഹിജാബി ഗാനം ആലപിച്ചത്. 

 

ജസ്റ്റിൻ വർഗീസ് ഈണം നൽകി അദീഫ് മുഹമ്മദ് ആലപിച്ച ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുന്നിലാണ്. സുഹൈൽ കോയയുടേതാണ് വരികൾ.  

കാറിലിരുന്നു ഹിജാബി ഗാനം പാടുന്ന വിഡിയോയ്ക്കൊപ്പം സംവിധായകൻ ലാൽ ജോസിനോടുള്ള സ്നേഹവും വിനീത് പങ്കുവച്ചു. 'ലാലു ഏട്ടാ, അതിമനോഹരമായ മെലഡികൾ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന് നന്ദി,' എന്നായിരുന്നു വിനീതിന്റെ വാക്കുകൾ. 

 

സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് മ്യാവൂ സിനിമയിലെ ഹിജാബി ഗാനം. പാട്ടിന്റെ ഡാൻസ് കവറുകളും നിരവധി പേർ പങ്കുവച്ചു. മംമ്ത മോഹൻദാസും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com