ADVERTISEMENT

പുല്ലാങ്കുഴൽ സംഗീതം ആസ്വദിക്കുന്നതിന്റെ മനോഹര വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷനിലെത്തിയ താരം, യൂണിറ്റ് ഡ്രൈവര്‍ സുനില്‍ പുല്ലാങ്കുഴൽ വായിക്കുന്നതിന്റെ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്. മകൻ ഇസഹാക്കും കുഞ്ചാക്കോ ബോബനൊപ്പമുണ്ട്. 

 

സുനിലിന്റെ മികവിനെ പരിചയപ്പെടുത്തിയ കുഞ്ചാക്കോ ബോബന്‍, അദ്ദേഹത്തിന്റെ പ്രകടനം തനിക്കു വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നു കുറിച്ചു. സ്വന്തമായി പഠിച്ചെടുത്താണ് സുനിൽ പുല്ലാങ്കുഴൽ വായിക്കുന്നതെന്നും കഠിനാധ്വാനത്തിനിടയിലും തന്റെ ഇഷ്ടങ്ങളെ കൂടെക്കൂട്ടാൻ ഈ ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു

 

കുഞ്ചാക്കോ ബോബൻ–ശാലിനി താരജോടികൾ അഭിനയിച്ച ‘നിറം’ എന്ന ചിത്രത്തിലെ ‘മിഴിയറിയാതെ വന്നു നീ’ എന്ന പാട്ടിനാണ് സുനിൽ പുല്ലാങ്കുഴലിൽ ഈണമൊരുക്കിയത്. സുനിലിന്റെ പ്രകടനം ആസ്വദിക്കുന്ന ഇസഹാക്കിനെയും വിഡിയോയിൽ കാണാം. കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഹൃദ്യമായ വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com