ബോളിവുഡ് ഗാനത്തിനു ചുണ്ടനക്കി ടാൻസാനിയൻ സഹോദരങ്ങൾ; വിഡിയോ വൈറൽ

tanzanian-song
SHARE

‘കെ രാതാം ലംബിയാം ലംബിയാം’ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ഗാനത്തിനൊപ്പം ചുണ്ടുകളനക്കി ടാന്‍സാനിയന്‍ സഹോദരങ്ങൾ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കിലി പോളും സഹോദരിയുമാണ് മനോഹരമായ പ്രകടനം കൊണ്ട് ഇപ്പോൾ കയ്യടി നേടുന്നത്. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിനു ഫോളോവേഴ്‌സുള്ള താരമാണ് കിലി പോൾ. 

വരികൾ മനസ്സിലാക്കി കൃത്യമായി ചുണ്ടുകൾ ചലിപ്പിക്കുന്ന ഈ സഹോദരങ്ങളുടെ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ ഇടയിലും വിഡിയോ ചർച്ചയായിക്കഴിഞ്ഞു. ‘ആങ്ങളയും പെങ്ങളും കൊള്ളാം’ എന്നാണു ലഭിക്കുന്ന പ്രതികരണങ്ങൾ. 

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഷേര്‍ഷ’ എന്ന ചിത്രത്തിലേതാണ് ‘കെ രാതാം ലംബിയാം ലംബിയാം’ ഗാനം. തനിഷ്‌ക് ബാഗ്ചി വരികളെഴുതി ഈണമിട്ട ഗാനം ജുബിന്‍ നൗടിയാലും അസീസ് കൗറും ചേര്‍ന്ന് ആലപിച്ചു. ഗായകൻ എന്ന നിലയിൽ ജുബിന്‍ നൗടിയാലിന് വലിയ പ്രശസ്തി നേടിക്കൊടുത്തതാണ് ഈ ഗാനം. 40 കോടിയിലേറെ ആസ്വാദകരെയാണ് പാട്ട് ഇതിനോടകം സ്വന്തമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA