ADVERTISEMENT

ബോളിവുഡ് ഗായിക നേഹ കക്കര്‍ തെരുവുകുട്ടികള്‍ക്കു സാമ്പത്തിക സഹായം നൽകുന്നതിന്റെ വിഡിയോ വൈറലാകുന്നു. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ തന്റെ വാഹനത്തിനടുത്തെത്തിയ ഒരു കൂട്ടം തെരുവ് കുട്ടികൾക്കാണ് നേഹയുടെ സഹായഹസ്തം. നോട്ടുകെട്ട് കയ്യിൽ പിടിച്ച ഗായിക ഓരോരുത്തർക്കും 500ന്റെ നോട്ടുകൾ നൽകി.

 

ഇതിനിടെ കുട്ടികളിൽ ചിലർ നേഹയുടെ കാറിനകത്തേയ്ക്കു കൈ കടത്തുകയും കൂടി നിന്ന ചിലർ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തതോടെ നേഹ മുഖം മറയ്ക്കുന്നതും വിഡിയോയിൽ കാണാം. ആരാധകർക്കിടയിൽ പ്രചരിക്കുന്ന വിഡിയോ ചുരുങ്ങിയ സമയങ്ങൾകൊണ്ടു ശ്രദ്ധേയമായി. നിരവധി പേരാണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

 

നിർധനരെ സഹായിക്കാൻ മനസ്സു കാണിച്ച നേഹ കക്കറിനെ പ്രശംസിച്ച് ആരാധകർ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തി. മുൻപ് തെരുവ് കച്ചവടക്കാരായ കുട്ടികൾക്കു നേഹ കക്കർ സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com