ADVERTISEMENT

പ്രണയം നിറഞ്ഞു നിൽക്കുന്ന മനോഹരമായ ‘മധുര’ത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ജോജുവിന്റെയും ശ്രുതിയുടെയും പ്രണയമാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്മസ് സമ്മാനമാണ് മധുരം. 

 

ജോജു ജോർജ്,അർജുൻ അശോകൻ  നിഖിലാ  വിമൽ ശ്രുതി  രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരിക്കും. 

 

ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  അപ്പു പാത്തു  പപ്പു പ്രൊഡക്ഷൻസിന്റെ  ബാനറിൽ ജോജു ജോർജും സിജോ  വടക്കനും ചേർന്നാണ് ഈ ചിത്രം  നിർമ്മിക്കുന്നത്.  പ്രധാന  താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും  ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന്  ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൽ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com