യാത്രയ്ക്കിടെ പാട്ടും പാടി പുതുവര്‍ഷ ആശംസ നേര്‍ന്ന് ഇളയരാജ; വിഡിയോ വൈറൽ

Mail This Article
ആരാധകർക്ക് പുതുവർഷ ആശംസകൾ നേർന്ന് സംഗീതസംവിധായകൻ ഇളയരാജ. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോ വൈറലാവുകയാണ്. യാത്രയ്ക്കിടെ വാഹനത്തിനുള്ളിലിരുന്ന് പാട്ട് പാടിക്കൊണ്ടാണ് ഇളയരാജയുടെ ആശംസ.
‘ഇളമൈ ഇതോ ഇതോ’ എന്ന സൂപ്പർഹിറ്റ് പാട്ട് ആസ്വദിച്ചു പാടുകയാണ് ഇളയരാജ. തികഞ്ഞ പ്രസരിപ്പോടും ഊർജത്തോടും കൂടിയാണ് അദ്ദേഹം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടും പാടിയുള്ള ഇളയരാജയുടെ പുതുവർഷ ആശംസ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.
1982ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവൻ’ എന്ന ചിത്രത്തിലേതാണ് ‘ഇളമൈ ഇതോ ഇതോ’ എന്ന ഗാനം. ഇളയരാജ ഈണമൊരുക്കിയ ഗാനം എസ്.പി.ബാലസുബ്രഹ്മണ്യമാണ് ആലപിച്ചത്. പുതുവർഷ ആഘോഷങ്ങൾ ആവിഷ്കരിച്ചിരിക്കുന്ന ഈ പാട്ടിന് ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ പ്രത്യേക ഇടമുണ്ട്.