മിലിയെ അൺഫോളോ ചെയ്ത് കിം; ചൊടിപ്പിച്ചത് പങ്കാളിയെ ‘കണ്ണ് വച്ചുള്ള’ പ്രണയഗാനമോ?

Mail This Article
പോപ് താരം മിലി സൈറസിനെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്ത് മോഡലും നടിയുമായ കിം കർദാഷിയാൻ. പുതുവർഷത്തലേന്ന് അമേരിക്കൻ ഹാസ്യതാരം പീറ്റേ ഡേവിഡ്സണിനൊപ്പം മിലി ലൈവ് സംഗീത പരിപാടിയിൽ പങ്കെടുത്തതോടെയാണ് കിമ്മിന്റെ ഈ നീക്കം. 2021 ഒക്ടോബർ മുതൽ ഡേവിഡ്സണും കിമ്മും ഒരുമിച്ചു ജീവിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പുതുവർഷത്തലേന്ന് മിയാമിയില്‍ നടന്ന പരിപാടിയിലാണ് മിലിയും ഡേവിഡ്സണും വേദി പങ്കിട്ടത്. ഡേവിഡ്സണിനെ നോക്കി മിലി പ്രണയഗാനം ആലപിച്ചതായിരിക്കാം കിമ്മിനെ ചൊടിപ്പിച്ചതെന്ന് ആരാധകവൃന്ദം വിലയിരുത്തുന്നു. പാട്ടിന്റെ വരികൾ ചേർത്തു വായിക്കുമ്പോൾ അത് കിമ്മിനെ ഉന്നം വച്ചുള്ളതാണെന്ന നിഗമനത്തിലാണ് ആരാധകർ.
ഡേവിഡ്സണിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മിലി സൈറസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മിയാമിയിലെ വേദിയിൽ പാടുന്നതിനിടെ മിലിയുടെ വസ്ത്രം അഴിഞ്ഞു വീണത് വലിയ വാർത്തയായിരുന്നു. മിലിക്കും കൂട്ടർക്കുമൊപ്പമായിരുന്നു ഡേവിഡ്സണിന്റെ പുതുവർഷ ആഘോഷം. മക്കൾക്കൊപ്പം ലോസ് ആഞ്ചൽസിലെ വീട്ടിൽ കിം പുതുവർഷത്തെ വരവേറ്റു. തൊട്ടടുത്ത ദിവസം തന്നെ ഡേവിഡ്സൺ കിം കർദാഷിയാന്റെ അടുത്തെത്തിയെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.