പൂർണ നഗ്നയായി കണ്ണാടിക്കു മുന്നിൽ ബ്രിട്ട്നി; സ്വാതന്ത്ര്യത്തിന്റെ ഊർജമെന്ന് കുറിപ്പ്

britney-new
SHARE

പോപ് താരം ബ്രിട്ട്നി സ്പിയേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ചർച്ചയാകുന്നു. പൂർണ നഗ്ന ശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അവ. കണ്ണാടിക്കു മുന്നിൽ നഗ്നയായി നിൽക്കുന്നതിന്റെയും നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് സെൽഫി എടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തത്.

ചിത്രങ്ങൾക്കൊപ്പം ബ്രിട്ട്നി സ്പിയേഴ്സ് കുറിച്ച വാക്കുകളും ഇപ്പോൾ ചർച്ചയാവുകയാണ്. ‘സ്വതന്ത്രയായ സ്ത്രീയുടെ ഊര്‍ജം എത്രത്തോളമാണെന്ന് മുൻപൊരിക്കലും തനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല’ എന്നാണ് ഗായിക എഴുതിയിരിക്കുന്നത്.

13 വർഷം നീണ്ട രക്ഷാകർതൃ ഭരണത്തിനൊടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബ്രിട്ട്നി മോചിതയായത്. ഗായികയുടെ സ്വത്തുക്കളെല്ലാം പിതാവ് ജാമി സ്പിയേഴ്സ് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തനിക്ക് അനൂകൂലമായി വിധി വന്നപ്പോഴും നഗ്നചിത്രം പങ്കുവച്ചായിരുന്നു ബ്രിട്ട്നിയുടെ ആഘോഷം. 

സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ, താൻ വിവാഹിതയാകുകയാണെന്ന് ബ്രിട്ട്നി അറിയിച്ചിരുന്നു. സാം അസ്ഖാരിയാണു വരൻ. മോതിരം കൈമാറിയതിന്റെ ചിത്രങ്ങളും വിഡിയോയും ഗായിക ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും  ഒരുമിക്കുന്നത്. 40കാരിയായ ബ്രിട്ട്നിയുടെ മൂന്നാം വിവാഹമാണിത്. രണ്ടാം വിവാഹബന്ധത്തിൽ ഗായികയ്ക്കു രണ്ടു മക്കളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA