മെയ്‌വഴക്കത്തിൽ അമ്പരപ്പിച്ച് അനുപമ പരമേശ്വരൻ; നൃത്ത വിഡിയോ വൈറൽ

anupama-dance-new
SHARE

നൃത്ത വിഡിയോ പങ്കുവച്ച് യുവതാരം അനുപമ പരമേശ്വരൻ. നടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റൗഡി ബോയ്സി’ലെ ‘ബൃന്ദാവനം’ എന്ന പാട്ടിനു ചുവടുവച്ചതിന്റെ വിഡിയോ ആണിത്. ഈ പാട്ടിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസംഅണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. അനുപമയുടെ നൃത്തരംഗങ്ങൾ ഉൾപ്പെടുത്തിയ ഗാനമാണിത്. 

അനുപമ പരമേശ്വരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഫുൾ ഫ്രോക് ധരിച്ചെത്തിയ അനുപമയുടെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഇതിനോടകം നിരവധി പേർ കണ്ട വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. താരത്തിന്റെ മെയ്‌വഴക്കം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. മുൻപും അനുപമയുടെ നൃത്തവിഡിയോകൾ വൈറലായിട്ടുണ്ട്. 

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. ചിത്രത്തിലെ ‘ബൃന്ദാവനം’ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS