അയ്യപ്പഭക്തിഗാനം പാടി ജോജു ജോർജ്; ‘അദൃശ്യ’ത്തിലെ ആദ്യഗാനം പുറത്ത്

joju-song
SHARE

‘അദൃശ്യം’ എന്ന ചിത്രത്തിൽ നടൻ ജോജു ജോർജ് ആലപിച്ച അയ്യപ്പഭക്തിഗാനം പുറത്തിറങ്ങി. ‘ശരണം തരണം മണികണ്ഠ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് രഞ്ജിൻ രാജ് ഈണമൊരുക്കിയിരിക്കുന്നു. 

ഭക്തിസാന്ദ്രമായി ഒരുക്കിയ പാട്ട് ചുരുങ്ങിയ സമയത്തിനകം ആസ്വാദകർ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തിനു ശേഷം ജോജു ജോർജ് വീണ്ടും ഗായകനായെത്തുന്ന പാട്ടുകൂടിയാണിത്. ഡോണ്‍ വിന്‍സന്റ് ആണ് ‘അദൃശ്യ’ത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അദൃശ്യം’. മലയാളത്തിലും തമിഴിലും ഒരേസമയം ചിത്രീകരണം നടത്തിയ സിനിമയുടെ ടീസര്‍ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA