ഏറ്റവും പ്രിയപ്പെട്ടയാളെ നഷ്ടമായി, കഴിഞ്ഞ വർഷം വേദനകളുടേതായിരുന്നു: അഭയ ഹിരൺമയി

abhaya-hiranmayi
SHARE

കഴിഞ്ഞവർഷം നേരിടേണ്ടിവന്ന വേദനകളെയും നഷ്ടങ്ങളെയും കുറിച്ചു മനസ്സു തുറന്ന് ഗായിക അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2021 തനിക്ക് ജീവിതത്തിൽ വളരെ വലിയ നഷ്ടങ്ങൾ സമ്മാനിച്ചുവെന്നും ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവുകൾ ഉണ്ടായി എന്നും അഭയ പറയുന്നു. അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയും ഗായികയുടെ കുറിപ്പിലുണ്ട്. 

‘ഇത് എന്റെ പുതിയ വർഷം. എനിക്ക് എന്റെ ചില സുഹൃത്തുക്കളെ വല്ലാതെ മിസ് ചെയ്യുന്നു. കൂട്ടുകാർക്കൊപ്പം പുതുവർഷത്തെ വരവേൽക്കാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷം തോന്നുകയാണ്. കഴിഞ്ഞ വർഷം തിരക്കേറിയതായിരുന്നു. വേദനാജനകമായ ചില തിരിച്ചറിവുകളുമുണ്ടായി. ജീവിതത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടയാളെ നഷ്ടമായി. ആ നഷ്ടം ഒരിക്കലും നികത്താനാകില്ല. 

എന്റെ ഊർജം ഇല്ലാതാക്കിയ ചില കൂട്ടുകെട്ടുകളിൽ നിന്ന് ഞാൻ പുറത്തു വന്നിരിക്കുകയാണ്. ആ സൗഹൃദങ്ങൾ എന്നെ നല്ല പാഠങ്ങൾ പഠിപ്പിച്ചു. എല്ലാവർക്കും തെറ്റുകൾ സംഭവിക്കും. കാരണം, ജീവിതം ഒരിക്കലും പൂർണമല്ലല്ലോ. കഴിഞ്ഞ വർഷം എനിക്കു കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടി. അവർക്കൊപ്പം പഴയ സുഹൃത്തുക്കളെയും മുറുക്കെ പിടിക്കുകയാണ് ഞാൻ’, അഭയ ഹിരൺമയി കുറിച്ചു. 

2021 മേയിലാണ് അഭയ ഹിരൺമയിയുടെ പിതാവ് ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. അച്ഛന്റെ വേർപാടേൽപ്പിച്ച ആഘാതത്തിൽ നിന്നും അഭയയും  സഹോദരി വരദയും അമ്മ ലതികയും പൂർണമായും കരകയറിയിട്ടില്ല. അച്ഛനൊപ്പമുള്ള ഓർമച്ചിത്രങ്ങളും കുറിപ്പും ഗായിക പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളെ നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് അഭയ ഹിരൺമയി ഇപ്പോൾ പങ്കിട്ട സമൂഹമാധ്യമ പോസ്റ്റും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS