ADVERTISEMENT

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യസ്ഥിയില്‍ പുരോഗതി. പ്രായം കണക്കിലെടുത്ത് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക, ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലത മങ്കേഷ്കർ സുഖം പ്രാപിച്ചു വരികയാണെന്നും ബന്ധുക്കൾ അറിയിച്ചു. 

 

ലതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സഹോദരിയും ഗായികയുമായ ആശ ഭോസ്‌ലെ ദേശീയ മാധ്യമത്തോടു പ്രതികരിച്ചത് ഇങ്ങനെ: ‘ലതാജീയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എല്ലാ ദിവസവും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുന്നുണ്ട്. ചേച്ചി സുഖം പ്രാപിച്ചു വരുന്നു. അകത്തു പ്രവേശിക്കാനോ ലതാജീയെ നേരിൽ കാണാനോ ആരെയും അനുവദിക്കുന്നില്ല. ഞാൻ ഒരു തവണ പോയെങ്കിലും കാണാൻ സാധിച്ചില്ല. കോവിഡ് വ്യാപനം തുടരുന്നതിനാൽ കടുത്ത നിയന്ത്രണമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 

 

ഞങ്ങളുടെ സഹോദരി ഉമ മങ്കേഷകർ വിഡിയോ കോളിലൂടെ ലതാജീയെ കണ്ട് ആരോഗ്യസ്ഥിതി എന്താണെന്നു മനസ്സിലാക്കിയിട്ടുണ്ട്. ചേച്ചിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്. ചുമയും ജലദോഷവുമുള്ളതിനാൽ ഞാനും അത്ര സുഖകരമായ അവസ്ഥയിലല്ല. കോവിഡ് അല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കാലാവസഥ മാറ്റത്തിന്റേതാണ് ഈ ബുദ്ധിമുട്ടുകൾ’, ആശ ഭോസ്‌ലെ പറഞ്ഞു. 

 

ലത മങ്കേഷ്കറിന്റെ മറ്റൊരു സഹോദരിയും ഗായികയുമായ ഉഷ മങ്കേഷ്കറും നേരിൽ കാണാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവച്ചു. ലതാജിയുടെ ആരോഗ്യത്തിൽ മികച്ച പുരോഗതിയുണ്ടെന്നും ഗായിക അറിയിച്ചു. 

 

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജനുവരി 8നാണ് ലത മങ്കേഷകറിനെ മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഐസിയുവിലേയ്ക്കു മാറ്റുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com