6 വയസ്സുകാരൻ ‘ജീനിയസ്’; വേറിട്ട രീതിയില്‍ കയ്യടി നേടി ജ്യോത്സ്നയുടെ മകൻ

jyotsna-shivam
SHARE

വേറിട്ട പ്രകടനത്തിലൂടെ കയ്യടി നേടുകയാണ് ഗായിക ജ്യോത്സ്നയുടെ മകൻ ശിവം. ഫ്ലാഗുകൾ കണ്ട് രാജ്യവും അതിന്റെ തലസ്ഥാനവും അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞാണ് ഈ ആറു വയസ്സുകാരൻ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. 

മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4ന്റെ വേദിയിലെത്തിയ ശിവം, പ്രകടനമികവിലൂടെ കയ്യടി നേടി. പരിപാടിയുടെ അവതാരകനായ മിഥുൻ രമേശ് സ്ക്രീനിൽ കാണിച്ചു കൊടുത്ത ഓരോ രാജ്യത്തിന്റെയും ഫ്ലാഗുകൾ ശിവം അതിവേഗത്തിൽ തിരിച്ചറിഞ്ഞു. പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് ജ്യോത്സ്ന. 

കുട്ടി ശിവത്തിന്റെ അസാമാന്യ കഴിവ് കണ്ട് മറ്റു വിധികർത്താക്കളായ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. ജ്യോത്സ്നയുടെ ഭർത്താവ് ശ്രീകാന്തും സൂപ്പർ 4ൽ അതിഥിയായി എത്തിയിരുന്നു. ശിവത്തിന്റെ പ്രകടന വിഡിയോ നിരവധി പേരാണു പങ്കുവച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA