ADVERTISEMENT

യേശുദാസുമായുള്ള അടുപ്പമാണ് ആലപ്പി രംഗനാഥിന്റെ ജീവിതം മാറ്റിമറിക്കുന്നത്. യേശുദാസിനെ അദ്ദേഹം ആദ്യമായി കാണുന്നത് ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ റിക്കോർഡ് ചെയ്യുമ്പോഴാണ്. പിന്നീട് ദക്ഷിണാമൂർത്തിക്കൊപ്പം ജോലി ചെയ്യുമ്പോഴും പരിചയപ്പെടാൻ ധൈര്യമുണ്ടായില്ല. പൊലിഞ്ഞ സിനിമാസ്വപ്നങ്ങളുമായി ചെന്നൈയിൽനിന്നു മടങ്ങിയെത്തി കാഞ്ഞിരപ്പുഴ എകെജെഎം സ്കൂളിൽ സംഗീതാധ്യാപകനായി. അക്കാലത്ത് മികച്ച രണ്ടാമത്തെ നാടകസംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം രംഗനാഥിനു ലഭിച്ചപ്പോൾ യേശുദാസായിരുന്നു സംഗീത നാടക അക്കാദമി ചെയർമാൻ. ക്രമേണ അടുപ്പം ഗാഢമായി. ആ അടുപ്പമാണ് തരംഗിണി സ്റ്റുഡിയോയിൽ സ്റ്റാഫ് മ്യൂസിക് ഡയറക്ടറും സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ് ഓഫിസറുമായി രംഗനാഥിനു ജോലി ലഭിക്കാൻ കാരണമായത്.

 

1981ൽ ഒഎൻവി എഴുതി രംഗനാഥ് ഈണമിട്ട ഓണപ്പാട്ടുകളിലെ ‘നാലുമണിപ്പൂവേ’, ‘നിറയോ നിറ നിറയോ’, ‘പറയൂ നിൻഗാനത്തിൽ’, ‘കണ്ണനെ കണികാണാൻ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. അയ്യപ്പഭക്തിഗാനങ്ങളായിരുന്നു അടുത്തത്. രംഗനാഥ് തന്നെ എഴുതി ഈണമിട്ട ‘സ്വാമി സംഗീതമാലപിക്കും’, ‘എൻമനം പൊന്നമ്പലം’ തുടങ്ങിയ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും മികച്ച അയ്യപ്പഭക്തിഗാനങ്ങളുടെ പട്ടികയിൽ പെടുന്നു.

മധുരഗീതങ്ങൾ, എന്റെ വാനമ്പാടി തുടങ്ങിയ ആൽബങ്ങളും അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തി. പ്രഭാതഗീതങ്ങൾ, ഉത്സവഗാനങ്ങൾ (വി.മധുസൂദനൻനായർ), അമൃതഗീതങ്ങൾ (ഒഎൻവി), ചിൽഡ്രൻ സോങ്സ് (ബിച്ചു തിരുമല) എന്നിവയും ശ്രദ്ധനേടി. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ സംഗീതാവിഷ്കാരമായ ‘ഒരുജാതി ഒരുമതം ഒരു ദൈവം’, വയലാർ കവിതകളുടെ സംഗീതാവിഷ്കാരമായ ‘എനിക്കു മരണമില്ല’ എന്നിവയും രംഗനാഥിന്റെ ഈണത്തിൽ തരംഗിണിയിൽ നിന്നിറങ്ങി. 

 

തനിക്കുവേണ്ടി 201-ാമത്തെ പാട്ടു ചിട്ടപ്പെടുത്തിയപ്പോൾ യേശുദാസ് തരംഗിണിയിൽ പൗരസ്വീകരണം തന്നെ ഏർപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു മുഖ്യാതിഥി. ജി.ദേവരാജൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com