റിലീസ് ചെയ്ത് 2 ദിവസം, 10 ലക്ഷം പിന്നിട്ട് കാഴ്ചക്കാർ; ട്രെൻഡിങ്ങായി ‘സായ’

saaya-song
SHARE

സംഗീതസവിധായകൻ മിഥുൻ ഈശ്വർ ഈണമൊരുക്കിയ ‘സായ’ എന്ന തമിഴ് സംഗീത ആൽബം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. പുറത്തിറങ്ങി 2 ദിവസത്തിനകം 10 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് പാട്ട് സ്വന്തമാക്കിയത്. മിഥുൻ ഈശ്വറും ശിവാംഗി കൃഷ്ണകുമാറും ചേർന്ന് ആലപിച്ച ഗാനം ഇപ്പോൾ ട്രെൻഡിങ്ങിലാണ്.

വേറിട്ട ആശയാവിഷ്കാരവുമായാണ് ‘സായ’ പ്രേക്ഷകർക്കരികിലെത്തിയത്. റോണു സഖറിയ റോയ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. കൃപയും ഇസ്മയേലുമാണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഹൃദ്യമായ ആസ്വാദനാനുഭവം സമ്മാനിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം പാട്ടുപ്രേമികൾക്കിടയിൽ ചർച്ചയായി. ‘സായ’ ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. 

ശ്രീജിത് എടവനയാണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്. ‘സായ’യുടെ മലയാളം പതിപ്പും പ്രേക്ഷകരികിലെത്തിക്കഴിഞ്ഞു. മുൻപും മിഥുൻ ഈശ്വർ ഒരുക്കിയ സ്വതന്ത്ര സംഗീത ആൽബങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA