ഒന്നിച്ചു പാടി മോഹൻലാലും പൃഥ്വിരാജും; ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ ഗാനം പുറത്ത്

bro-daddy-title-song
SHARE

മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘വന്നു പോകും’ എന്നു തുടങ്ങുന്ന പാട്ടിന് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. മധു വാസുദേവന്റേതാണു വരികൾ. 

മോഹൻലാലും പൃഥ്വിയും ഒരുമിച്ചു സ്റ്റുഡിയോയിൽ നിന്നു പാട്ടു പാടുന്നതാണ് ഗാനരംഗങ്ങളിൽ. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘പറയാതെ വന്നെൻ’ എന്ന ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മകൻ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീന മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. 

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം.ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണു മറ്റു താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA