ലതാജിക്ക് ഗാനാഞ്ജലിയുമായി കെ.എസ്.ചിത്ര; മനം നിറഞ്ഞ് ആരാധകർ

chithra-lata-mangeshkar-new
SHARE

രാജ്യത്തിന്റെ സ്വരരാജ്ഞി ലതാ മങ്കേഷ്കറിനു സംഗീതാദരവുമായി വാനമ്പാടി കെ.എസ്.ചിത്ര. 1969ൽ പുറത്തിറങ്ങിയ 'ചിരാ​ഗ്' എന്ന ചിത്രത്തിൽ ലത മങ്കേഷ്കർ ആലപിച്ച 'തേരി ആങ്കോം' എന്ന ​പാട്ടിന്റെ കവർ പതിപ്പുമായാണ് ചിത്ര എത്തിയത്. 

ഗായികയുടെ മനം നിറയ്ക്കും ആലാപനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ലതാ മങ്കേഷ്കറിനൊപ്പമുള്ള പൂർവകാലചിത്രവും ഉൾപ്പെടുത്തിയാണ് കെ.എസ്.ചിത്ര ആദര വിഡിയോ ഒരുക്കിയിരിക്കുന്നത്. 

മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോ​ഹൻ ഈണമൊരുക്കിയ ഗാനമാണ് 'തേരി ആങ്കോം'. ലതാ മങ്കേഷ്കറിന്റെ ആരാധകരുടെ ഹൃദയങ്ങളിൽ ഈ പാട്ടിന് എന്നും പ്രത്യേക ഇടമുണ്ട്. ലതാജിയുടെ വേർപാടിന്റെ വേദനയിൽക്കഴിയുന്ന ആരാധകർക്ക് നവ്യാനുഭവമാവുകയാണ് കെ.എസ്.ചിത്രയുടെ കവർ ഗാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA