ADVERTISEMENT

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ചിതാഭസ്മം നാസിക്കിലെ ഗോദാവരി നദിക്കരയിലെ രാംകുണ്ഡിൽ നിമഞ്ജനം ചെയ്തു. ലതയുടെ  സഹോദര പുത്രൻ ആദിനാഥ് മങ്കേഷ്കറും മറ്റ് അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

 

ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലത തനിക്കു സഹോദരിയല്ല, അമ്മയെപ്പോലെ ആയിരുന്നുവെന്നും മരണാനന്തര ചടങ്ങുകൾ ഏറ്റവും ശുഭകരമായി ചെയ്യണമെന്നും ലത മങ്കേഷ്കറിന്റെ സഹോദരി ഉഷ മങ്കേഷ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

 

ഈ മാസം 6നാണ് ലത മങ്കേഷ്കർ അന്തരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി 8 മുതൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായെങ്കിലും വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com